ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു: ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾക്കെതിരെ യു.എസ്–സൗദി സംയുക്ത വ്യോമാക്രമണം നടന്നു.

ഇതിനിടെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വാഷിങ്ടണിൽ നിർണായക ചർച്ച നടത്തി.

​ഹോർമുസ് കടലിടുക്കിൽ പുതിയ നിർദ്ദേശം: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ സുരക്ഷാ-ഫീസ് സംവിധാനം ഏർപ്പെടുത്താൻ ഒമാൻ മുന്നോട്ടുവെച്ച പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ.

​പാക് അധീന കശ്മീരിൽ പ്രതിഷേധവും അടിച്ചമർത്തലും: പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സൈനിക നടപടിയെ ന്യായീകരിച്ച് പാക് പ്രതിരോധ മന്ത്രാലയം രംഗത്തെത്തി.

​ജപ്പാനിൽ ശക്തമായ ഭൂചലനം: ദക്ഷിണ ജപ്പാനിൽ (ക്യൂഷു പ്രവിശ്യ) റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടാവുകയും കെട്ടിടങ്ങൾക്കും റോഡുകൾക്കും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

​ഫ്രാൻസിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തി. ഇത്തരം ഒരു നിയമം കൊണ്ടുവരുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഫ്രാൻസ്.

​യു.എസ് കുടിയേറ്റ നിയമങ്ങളും നികുതി ഭീഷണിയും: അമേരിക്കയിൽ എച്ച്-1ബി വിസ നടപടികളിലും ഇമിഗ്രേഷൻ നയങ്ങളിലും കർശന നിയന്ത്രണങ്ങൾ വരുന്നു.

റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന മുന്നറിയിപ്പും യു.എസ് സെനറ്റിന്റെ പരിഗണനയിലുണ്ട്.

​പരീക്ഷാ തട്ടിപ്പ് തടയാനുള്ള പുതിയ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി: രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിന് ശിക്ഷയും പിഴയും കടുപ്പിച്ചു കൊണ്ടുള്ള പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

​നീറ്റ് പരീക്ഷാ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

വിഷയത്തിൽ സംസാരിക്കാൻ തന്നെ സഭയിൽ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.

​ഇ 20 പെട്രോളിന് കേന്ദ്രത്തിന്റെ ക്ലീൻ ചിറ്റ്: ഇ20 (20% ഈഥനോൾ കലർത്തിയ) പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെയോ എഞ്ചിന്റെയോ ആയുസ്സ് കുറയ്ക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി.

​പ്ലാസ്റ്റിക് (പോളിമർ) കറൻസികളിലേക്ക് ഇന്ത്യ: പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ ആയുസ്സുള്ള പോളിമർ കറൻസി അവതരിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ട് പോകുന്നു.

കേരളത്തിൽ
​​ശക്തമായ മഴ തുടരുന്നു: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട് അടക്കം വിവിധ ജില്ലകളിൽ മഴ ശക്തമാണ്.

7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

​വയനാട്ടിൽ നിയന്ത്രണം: മഴ ശക്തമായതിനെ തുടർന്ന് വയനാട്ടിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.വിനോദസഞ്ചാരത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

​ലഹരിക്കേസ് അന്വേഷണം
​വടകര എംഡിഎംഎ കേസ്: കേസിൽ അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

സ്കൂളുകളിൽ നിന്നും ലഹരി ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

​പിഎസ്സി പരീക്ഷാ ക്രമക്കേട്: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

​സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചെന്ന കേസിൽ പ്രതികളായ പെൺകുട്ടിക്കും സുഹൃത്തിനുമെതിരായ കേസ് കോടതി റദ്ദാക്കി.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.

കാസർകോട് ജില്ലയിലെ
​കാലാവസ്ഥാ മുന്നറിയിപ്പ്: ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും മലയോര മേഖലകളിലും ഉള്ള വർ ജാഗ്രത പാലിക്കേണ്ടതാണ്.
​

ജില്ലയിലെ ചില ഭാഗങ്ങളിൽ (പ്രത്യേകിച്ച് നീലേശ്വരം മേഖലയിൽ) ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യക്തിശുചിത്വവും കുടിവെള്ളത്തിന്റെ ശുദ്ധിയും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

​ കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി പൂർത്തിയാക്കി നവംബറോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാല നിർമാണവും അന്തിമഘട്ടത്തിലാണ്.

​ലഹരിവിരുദ്ധ പരിശോധന: മയക്കുമരുന്ന് വ്യാപനത്തിനെതിരെ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ പരിശോധനകളും (‘ഓപ്പറേഷൻ തൂഫാൻ’, ‘ഓപ്പറേഷൻ സൈ-ഹണ്ട്’) റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page