കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 8.30 നാണ് അന്ത്യം സംഭവിച്ചത്.
ഉച്ചയ്ക്കു 2 ന് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പൊതു ദര്‍ശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും. മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ് ഇദ്ദേഹം. മികച്ച സഹകാരിക്കുള്ള ഓവന്‍ പുസ്‌കാരം, എം ഭാസ്‌കരന്‍ മെമ്മോറിയല്‍ സഹകരണ പ്രതിഭാ പുരസ്‌കാരം, എന്‍എച്ച്എഐ ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.








