മംഗളൂരു: ബണ്ട് വാള്‍ മോദന്‍കാപ്പിനടുത്തുള്ള ആദിശക്തി അംബിക അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നടന്ന മോഷണ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് കുമ്പള സ്വദേശി സുരേഷ്, ബിസി റോഡ് സ്വദേശി അബ്ദുല്‍ റസാഖ് എന്നിവരാണ് അറസ്റ്റിലായത്. ഈമാസം 25 ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. 57,000 രൂപയുടെ സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയിരുന്നു. പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രണ്ടുപേര്‍ മോഷ്ടിച്ച സാധനങ്ങള്‍ ഒരു ചാക്കില്‍ കയറ്റി കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ബണ്ട് വാള്‍ പൊലീസ് പ്രതികളെ പിടികൂടിയത്.








