വന്ദേ ഭാരത് ട്രെയിനില്‍ നിന്ന് കിട്ടിയ പരിപ്പുവട കടിച്ചപ്പോള്‍ പശ; കിട്ടിയത് ‘ഫെവിക്വിക്ക്’ ട്യൂബ്

ചെന്നൈ: മൈസൂരു- ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരനു നല്‍കിയ ലഘുഭക്ഷണത്തില്‍ ഫെവിക്വിക്ക് പശയുടെ ട്യൂബ്. ഞായറാഴ്ച വൈകീട്ട് ചായയ്‌ക്കൊപ്പം നല്‍കിയ പരിപ്പുവടയ്ക്കുള്ളിലാണ് ട്യൂബ് കണ്ടെത്തിയത്. വട കടിച്ചപ്പോള്‍ എന്തോ തോന്നി പരിശോധിച്ചപ്പോഴാണ് ഫെവിക്വിക്ക് ട്യൂബ്
കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് ട്യൂബിലെ പശ താന്‍ ഇതു വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരനായ ശേഖര്‍ പറഞ്ഞു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ നിന്നുള്ള 45 അംഗങ്ങള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. വൈകീട്ട് 3 മണിയോടെ ട്രെയിനില്‍ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവമെന്ന് യാത്രക്കാര്‍ പറയുന്നു.
സംഘത്തിലുണ്ടായിരുന്ന ഡി ശേഖര്‍ എന്ന യാത്രക്കാരന്‍ പരിപ്പുവട കഴിക്കാന്‍ കടിച്ചപ്പോഴാണ് ഉള്ളില്‍ ഒളിഞ്ഞിരുന്ന ഫെവിക്വിക് ട്യൂബ് കണ്ടത്. കടിച്ചയുടന്‍ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേക്ക് പടരുകയും ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം ഇത് തുപ്പിക്കളഞ്ഞനാല്‍ വലിയ അപകടം ഒഴിവായി. കുട്ടികള്‍ക്കാണ് അത് ലഭിച്ചിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നവെന്ന് മറ്റൊരു യാത്രക്കാരനായ ഡോ.സത്യമൂര്‍ത്തി ബാല സുബ്രഹ്‌മണ്യം ചോദിച്ചു. സംഭവത്തില്‍ ശേഖര്‍ ഐആര്‍സിടിസിക്കു പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ശേഖര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page