കാര്‍ഗില്‍ ദിനം; ധീരജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് രാജ്യം, പാകിസ്ഥാന്‍ കൂടുതല്‍ സാഹസങ്ങള്‍ക്ക് മുതിരരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ ദിനത്തില്‍ പരമാധികാരം സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ സൈനികര്‍ കാണിച്ച ധൈര്യവും ആത്മസമര്‍പ്പണവും ത്യാഗവും ഓര്‍മ്മിച്ച് രാജ്യം. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ അസാധാരണമായ ധൈര്യത്തെയും സമര്‍പ്പണത്തെയും രാജ്യം സല്യൂട്ട് ചെയ്യുന്നുവെന്ന് എക്സിലെ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗില്‍ വിജയ് ദിവസ് വേളയില്‍, ഇന്ത്യയെ സംരക്ഷിക്കുന്നതിനുള്ള അസാധാരണമായ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും നമ്മുടെ രാജ്യം വീരസൈനികരോട് നന്ദി രേഖപ്പെടുത്തുന്നു. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ അവര്‍ കാണിച്ച വീരസ്യം എപ്പോഴും ദേശീയ അഭിമാനത്തിന്റെ ഉറവിടമായി നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യസുരക്ഷയ്ക്കാണ് മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ചടങ്ങില്‍, കാര്‍ഗില്‍ ദിനത്തില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തി.
പാകിസ്ഥാന്‍ കൂടുതല്‍ സാഹസങ്ങള്‍ക്ക് മുതിരരുതെന്നും ഇന്ത്യ എല്ലാറ്റിനും പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. പാകിസ്ഥാന് ഇന്ത്യയോട് ചര്‍ച്ച വേണം എന്നുണ്ടെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും. പാക് സൈന്യം ഭീകരര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ എന്തും സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

kargil-vijay-diwas-pm-modi-president-murmu-lop-pay-tributes-to-1999-war-heroes

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page