രണ്ടാമതും പിറന്നത് പെണ്‍കുട്ടി; 13 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന് യുവാവ്

ബംഗളൂരു: 13 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെള്ളക്കെട്ടില്‍ എറിഞ്ഞുകൊന്ന പിതാവ് അറസ്റ്റില്‍.
ചിക്കബല്ലാപുരയിലാണ് സംഭവം. 13 ദിവസം പ്രായമുള്ള കുട്ടിയെയാണ് ചിക്കബല്ലാപുര ശാന്തി നഗര്‍ സ്വദേശിയായ പിതാവ് ഇമ്രാന്‍ കൊലപ്പെടുത്തിയത്. ഭാര്യ മുസ്‌കാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാരുടെ ആദ്യകുട്ടിയും പെണ്ണായിരുന്നു. വീണ്ടും ഒരു പെണ്‍കുഞ്ഞ് ജനിച്ചത് ഇമ്രാനെ അസ്വസ്ഥനാക്കിയിരുന്നു. ബുധനാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞിനെ വീട്ടിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഭാര്യയും മറ്റുള്ളവരും ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്. സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നവരുടെ കൂട്ടത്തില്‍ ഇമ്രാനുമുണ്ടായിരുന്നു. പിന്നീട് വെള്ളം കെട്ടിടക്കുന്ന സ്ഥലത്ത് നോക്കിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണം സ്ഥരീകരിക്കാന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. അന്വേഷണത്തില്‍ ഇമ്രാന്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ മാതാവിന്റെ പരാതിയില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page