കാസര്‍കോട്: പുഴമണല്‍ മോഷ്ടിച്ചു ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. മീഞ്ച, ജോഡ്കല്ല്, നവോദയനഗറിലെ എ ഗിരീഷ (40)യെ ആണ് കുമ്പള എസ്‌ഐ കെ.പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ (തിങ്കള്‍) വൈകുന്നേരം 4.45 മണിയോടെ ഹേരൂര്‍, ചിന്നമുഗര്‍, ലീഗ് ഓഫീസിനു സമീപത്തു വച്ചാണ് മണല്‍ കടത്തിയ ടിപ്പര്‍ ലോറിയുമായി ഗിരീഷനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. പാച്ചാണിപ്പുഴയില്‍ നിന്നാണ് മണല്‍ മോഷ്ടിച്ച് കടത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.







