സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ഡ്രൈ ഡേ. കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. എല്ലാ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരി വിരുദ്ധദിനം ആചരിക്കുന്നത്.
കേരളത്തിലെ എക്സൈസ് വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page