പിണറായി വിജയന്‍ നനഞ്ഞ കോഴിയെപ്പോലെ: ജി സുധാകരന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നനഞ്ഞ കോഴിയെപ്പോലെയാണെന്ന് സിപിഎമ്മിലെ മുതിര്‍ന്ന നേതാവായിരുന്ന ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു.
സിപിഎം കോട്ടയില്‍ ആ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിപ്പിച്ചു വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച സുധാകരന്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ നടന്ന എംഎല്‍എ ഓഫീസ് ഉദ്ഘാടനചടങ്ങില്‍ പ്രസംഗിക്കവെയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പിണറായി വിജയന്റെ ഈ അവസ്ഥ നിയമസഭയില്‍ പ്രകടമാണെന്നു സുധാകരന്‍ പരിതപിച്ചു. നിയമസഭയിലെ സിപിഎമ്മിന്റെ മറ്റു മുന്‍ മന്ത്രിമാരും നേതാക്കന്മാരും പ്രതിപക്ഷ നേതാവിന്റെ അവസ്ഥയിലാണ്. സിപിഎമ്മിന്റെ നിയമസഭയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ സങ്കടപ്പെടുന്നുവെന്ന് അദ്ദേഹം സഹതപിച്ചു.
ഇടത്തോട്ടു മുണ്ടുടുത്താല്‍ ഇടതുപക്ഷമാവില്ലെന്നു അദ്ദേഹം പറഞ്ഞു. സിപിഎമ്മിനു സമൂഹത്തിലുള്ള വിശ്വാസ്യത പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. അടുത്ത കാലത്തൊന്നും ആ പാര്‍ട്ടി രക്ഷപ്പെടാന്‍ പോവുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി മുസ്ലിം ലീഗാണെന്നു സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page