കണ്ണൂര്‍ സ്വദേശി ഒമാനിലെ താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ എടക്കാട് കെ.ഇ.യു.പി സ്‌കൂളിന് സമീപം പടിക്കല്‍ വീട്ടിലെ ജനാര്‍ദനന്‍- നിര്‍മല ദമ്പതികളുടെ മകന്‍ ജിജേഷ് (49) ആണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒമാനിലെ ഇസ്‌കിയില്‍ ഓട്ടോ ഗാരേജില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇസ്‌കിയില്‍ തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ദിഷിന. മകള്‍: തന്മയ. സഹോദരങ്ങള്‍: നിജേഷ്, ഷിജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page