ഗര്‍ഭിണികള്‍ക്ക് അംഗന്‍വാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്

ഭോപ്പാല്‍: ഗര്‍ഭിണികള്‍ക്ക് അംഗന്‍വാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുര്‍ണ ജില്ലയിലെ അംഗന്‍വാടിയില്‍ വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കാര്‍ഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുര്‍വെ എന്ന ഗര്‍ഭിണിക്ക് നല്‍കിയ പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടുകാര്‍ കവര്‍ തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് ചത്തപാമ്പിനെ കണ്ടത്. ഉടന്‍ വിവരം അധികൃതരെ അറിയിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പോഷകാഹാര പൊതികള്‍ കസ്റ്റഡിയിലെടുത്തു. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page