വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരത്തില്‍ കഞ്ചാവ് ചെടി; തനിയെ മുളച്ചതാണെന്ന് ഉടമ; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ആ രഹസ്യം

കല്‍പ്പറ്റ: വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. വയനാട് ജില്ലയിലെ അമ്പലവയലിലെ റെജി ടി.പി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് പരിശോധന.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കഞ്ചാവ് ചെടി നട്ടതല്ല, തനിയെ മുളച്ചതാണെന്നും, എന്താണെന്നറിയില്ലായിരുന്നു വെന്നും ഉടമ എക്‌സൈസിനെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കഞ്ചാവില്‍ നിന്നു ലഭിച്ച കുരു മുളപ്പിച്ചെടുത്ത് വളര്‍ത്തുന്നതാണെന്നും ഇയാള്‍ സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page