കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ച കേരളത്തില്‍ എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. നാലുദിവസം വൈകിയാണ് കാലവര്‍ഷം എത്തിയത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

മേയ് 26-ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് ഐ.എം.ഡി അറിയിച്ചിരുന്നത്. എന്നാല്‍ പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ അന്തരീക്ഷ വ്യതിയാനങ്ങള്‍ കാരണം കാലവര്‍ഷത്തിന്റെ സഞ്ചാര വേഗത കുറയുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ നാലോടെ മഴ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page