വൃക്കയിലെ കല്ലിന് ചികിത്സയ്‌ക്കെത്തിയ 46 കാരന്‍ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കോഴിക്കോട്: വൃക്കയിലെ കല്ലിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 46 കാരന്‍ മരിച്ചു. വാണിമേല്‍ സ്വദേശി റീജിത്ത്(46) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കല്ല് നീക്കം ചെയ്യാന്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറി നടത്തിയിരുന്നു. പിന്നാലെ ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും നടത്തി.

ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട സര്‍ജറി ആദ്യം വലത് ഭാഗത്ത് ചെയ്യുകയായിരുന്നു. വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സര്‍ജറി നടത്തിയെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page