തിരുവനന്തപുരം: വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശി നിതിന്‍ (27) ആണ് മരിച്ചത്. തിരുവനന്തപുരം നന്ദന്‍കോട് ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് ഹോട്ടല്‍ തൊഴിലാളിയായ നിതിന്‍ മരിച്ചത്. സംഭവത്തില്‍ നിതിന്റെ സുഹൃത്തും കൂടെ താമസിക്കുകയും ചെയ്യുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെത്തു.
ഇയാളാണ് നിതിന്‍ മരിച്ച വിവരം കെട്ടിടത്തിന്റെ കെയര്‍ ടേക്കറെ വിളിച്ച് അറിയിച്ചത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മ്യൂസിയം പൊലീസ് സുഹൃത്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.







