തിരുവനന്തപുരം : സംസ്ഥാനത്തെ 8 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു . എട്ടു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴ, കോട്ടയം ,എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറഞ്ഞു. അടുത്ത അഞ്ചുദിവസം സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ ഒന്നു വരെ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ 45 കിലോമീറ്റർ വേഗതയെ വരെയും അപൂർവമായി 55 കിലോമീറ്റർ വരെയും കാറ്റുണ്ടാവും. ജൂൺ 3 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ അതിശക്തമായ മഴ അനുഭവപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു .







