റിയാദ്: ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീര്‍ത്ഥാടക മിനായില്‍ അന്തരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിനി ചീലന്‍ ബാവുവളപ്പില്‍ ശരീഫ (60) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ‘വിത്തൗട്ട് മഹറം’ വിഭാഗത്തിലാണ് ഇവര്‍ എത്തിയത്.
മരണാനന്തര നടപടികള്‍ സൗദി അധികൃതരുടെയും ഹജ്ജ് വളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് ഇന്‍സ്‌പെക്ടര്‍ അസീം അറിയിച്ചു.







