നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 11 കാരി മരിച്ചു

അരൂര്‍: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 11 കാരി മരിച്ചു. അരൂര്‍ സ്വദേശിനി നിയ ലെനിന്‍ (11) ആണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് നിയക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ കാലില്‍ എന്തോ കടിച്ചപ്പോള്‍, കട്ടുറുമ്പ് കടിച്ചതാകാമെന്നാണ് കുട്ടി കരുതിയത്. ഇക്കാര്യം കുട്ടി കൂടെയുണ്ടായിരുന്നവരോട് പറയുകയും ചെയ്തു. ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തു. ഇതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന സംശയത്തില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ അടിയന്തര ചികിത്സകള്‍ നല്‍കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page