മലപ്പുറം: റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് മൂന്നു വയസ്സുകാരന്‍ മുങ്ങിമരിച്ചു. അരിക്കോട് പൂവത്തിങ്കല്‍ സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്. മലപ്പുറം കോന്നിയൂര്‍കണ്ടിയിലുള്ള റിസോര്‍ട്ടില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം.
റിസോര്‍ട്ടിലെത്തിയ കുടുംബം മടങ്ങാനിരിക്കെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി നീന്തല്‍ കുളത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







