കൊച്ചി: എറണാകുളം കുമ്പളങ്ങിയില്‍ യുവാവിനെ കടയ്ക്ക് മുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ് നാട് സ്വദേശി മായന്‍ എന്നയാളാണ് മരിച്ചത്. മനോജ് എന്നയാളുടെ പച്ചക്കറി കടയ്ക്ക് മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മായനെ മരിച്ചനിലയില്‍ കണ്ടത്. കുട നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തില്‍ സ്ഥലവാസിയായ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രദേശത്ത് രാത്രികാലങ്ങളില്‍ ലഹരി ഇടപാടുകള്‍ നടക്കാറുണ്ടെന്നും അവരുമായുള്ള തര്‍ക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.







