ആശ്രയമില്ലാത്തവരെ ചേർത്ത് പിടിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം: ആയിഷ മുഹമ്മദ്

ദുബായ്; അശരണരെയും ആശ്രയമില്ലാത്തവരെയും ചേർത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും സാമൂഹികവും മാനവികവുമായ ബാധ്യതയാണെന്ന് ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ആയിഷ മുഹമ്മദ് പറഞ്ഞു .
എന്നും കരുണയും സഹാനുഭൂതിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയെന്നുഅവർ കൂട്ടിച്ചേർത്തു.
ദുബായ് കെഎംസിസി വിമൻസ് വിങ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ സ്നേഹ സംഗമംഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും കൈത്താങ്ങാവുക എന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണെന്നും, സ്നേഹവും സഹകരണവും പങ്കുവെക്കുമ്പോഴാണ് സമൂഹത്തിൽ യഥാർത്ഥ ഐക്യവും സമാധാനവും നിലനിൽക്കുന്നതെന്നും അവർ പറഞ്ഞു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മനുഷ്യസ്നേഹ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന കെ.എം.സി.സി പ്രവർത്തകരുടെ സേവന മനോഭാവം മാതൃകാപരമാണെന്നും, വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സ്നേഹസംഗമങ്ങൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ദുബായ് കെ എം സി സി വിമൻസ് വിങ് കാസറഗോഡ് ജില്ലാ കമ്മിറ്റി നൽകുന്ന ബൈത്തുറഹ്മക്കുള്ള ഒരു ലക്ഷം രൂപ വിമൻസ് വിങ് ജില്ലാ പ്രസിഡന്റ് റൈസാന നൂറുദ്ദീൻ
ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ്
ആയിഷ മുഹമ്മദിനെ ഏല്പിച്ചു. തൃക്കരിപ്പൂർ
ഉടുംബുന്തലയിലാണ് ബൈത്തുറഹ്മ നിർമിക്കുന്നത് .പ്രസിഡന്റ് റൈസാന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആസ്മിറ ഷഹ്‌സീൻ ചെർക്കളം
സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി വിമൻസ് വിങ് സംസ്ഥാന ഭാരവാഹികളായ
റാബിയ സത്താർ ,റിയാനാ സലാം , ഷാജിത ഫൈസൽ , ജില്ലാ ഭാരവാഹികളായ സാബിറ അബ്ദുല്ല , ഷഹീന ഖലീൽ , ഫൗസിയ ഹനീഫ് ടി ആർ , മുനീസ ആരിഫ് , നസീമ ഹനീഫ് , സമീന ആസിഫ് ഹൊസങ്കടി , ഷഹര്ബാന ഹാഷിം, , ഫൗസിയ ഷാഫി കമ്പാർ , ഷഹീൻ ഷഫീക് , ഫാത്തിമ ഹനീഫ് ,സറീന ജബ്ബാർ
മൈനാസ് സൈഫുദ്ദീൻ ,റൗമ റഹീം , നാദിയ ഷംസു
തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ട്രഷറർ ഫാത്തിമ സലാം തട്ടാഞ്ചേരി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page