പള്ളിക്കര അങ്കൺവാടിയിൽ പ്രവേശനോൽസവം നടത്തി

കാസർകോട്: നീലേശ്വരം, പള്ളിക്കര അങ്കൺവാടി പ്രവേശനോൽസവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. നിലേശ്വരം നഗരസഭ വാർഡ് കൗൺസിലർ കെ.വി ലീല ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ വി ചന്ദ്രമതി, ശ്രീജ കനത്താട് പ്രസീത ശ്രീധരൻ , രാധ മാട്ടുമ്മൽ സംസാരിച്ചു.
പ്രവേശനോൽസവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പള്ളിക്കര പീപ്പിൾസ് റീഡിങ്ങ് റും ലൈബ്രറിയും പീപ്പിൾസ് പുരുഷ സംഘവും ചേർന്ന് കുടയും, കനത്താട് കുടുംബശ്രീ ക്രയോൺസും മനോജ് പള്ളിക്കര നോട്ടുബുക്കും പെൻസിലും നൽകി. തുടർന്ന് രക്ഷിതാക്കളുടെ വകയായി ലഡുവും പായസവും നൽകി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page