തിരുവനന്തപുരം: മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് കാഴ്ച നഷ്ടമായത്. വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിലെ വാര്‍ഷികാഘോഷത്തിനിടെയാണ് സംഭവം. പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് പരാതി.
ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ ഒരു കണ്ണിന്റെ റെറ്റിന തകര്‍ന്നു. പരിക്കേറ്റ അല്‍ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ ഒരാഴ്ച ആയിട്ടും പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.







