കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ വൃദ്ധന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ വടകര തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയിലെ ഡിസിസി സെക്രട്ടറി സുധീര്‍ കുമാറിന്റെ വീട്ടിലെത്തിയാണ് ഇയാള്‍ ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page