നിര്‍മാണത്തിലിരുന്ന ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു; കോണ്‍ട്രാക്ടര്‍ക്കെതിരെ പരാതി

എറണാകുളം: നിര്‍മാണത്തിലിരുന്ന ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. എറണാകുളം കിഴക്കമ്പലം പൊയ്യേക്കുന്നത്ത് ഇന്ന് രാവിലെയാണ് സംഭവം. വൈപ്പിന്‍ സ്വദേശിയായ ബിന്നിയുടെ വീടാണ് തകര്‍ന്നത്. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ഇലക്ട്രിക് ജോലികള്‍ക്കായി അടുത്ത ദിവസം തൊഴിലാളികള്‍ വരാനിരിക്കെയാണ് കെട്ടിടം തകര്‍ന്നത്. സംഭവത്തില്‍ വൈക്കം സ്വദേശിയായ കോണ്‍ട്രാക്ടര്‍ക്കെതിരെ ഉടമ പൊലീസില്‍ പരാതി നല്‍കി. സംഭവ സമയത്ത് കെട്ടടത്തിനകത്ത് ആളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page