മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍; വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്ക്

കൊല്ലം: മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊല്ലം ചിതറ ചല്ലിമുക്കില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. മഴയില്‍ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നു തെന്നിമാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.

പത്തനംതിട്ടയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോര്‍ജും കുടുംബവും. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിന്റെ മുന്‍വശവും തകര്‍ന്നു. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page