ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടില്‍ ജോയിയുടെ മകള്‍ അനുഷ ജോയ് യെ(28) ആണ് മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുന്‍പാണ് അനുഷ ബെംഗളൂരുവിലെത്തിയത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസില്‍ പരാതി നല്‍കി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്: ലിന്‍സി.







