ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് നിവാസിയായ വിധി കല്‍പേഷ്ഭായ് മേഘാനി(22) യാണ് മരിച്ചത്.
കാനഡയിലെ നയാഗ്ര മേഖലയിലാണ് സംഭവം നടന്നത്. നാലു വര്‍ഷമായി കാനഡയില്‍ താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടി പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. കനേഡിയന്‍ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.







