ജയന്റ് വീല്‍ പൊട്ടിവീണു; കുട്ടികള്‍ അടക്കം 5 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം. റൈഡിനിടെ ജയന്റ് വീല്‍ പൊട്ടിവീണ് കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ കാലിന് പൊട്ടലേറ്റതായും മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നുമാണ് വിവരം. ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന പാര്‍ക്കാണ് ഇത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധനകള്‍ നടത്തുകയാണ്.

ഇന്ന് അവധി ദിവസമായതിനാല്‍ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അവിടെയുള്ളവര്‍ പറയുന്നു. റൈഡിനിടെ ജയന്റ് വീലിന്റെ വെല്‍ഡിംഗ് പൊട്ടിയാണ് അപകടമെന്നാണ് വിവരം. റൈഡിന്റെ വേഗത കൂടിയിരുന്നെങ്കില്‍ സമീപത്തെ പാറയില്‍ ഇടിച്ച് വന്‍ അപകടം സംഭവിക്കുമായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് റൈഡ് നിര്‍ത്തിവച്ചു. മറ്റ് റൈഡുകള്‍ തുടരുകയാണ്.

തമിഴ് നാട് നാഗര്‍കോവില്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണെന്നാണ് അറിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page