കാട്ടാനയുടെ ആക്രമണം; വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ മരിച്ചു

കൊച്ചി: കാട്ടാനയുടെ ആക്രമണത്തില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ മരിച്ചു. കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പുഷ്പാകരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളെ ഫോണ്‍ ചെയ്ത് അപകടവിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പൊങ്ങന്‍ചുവട് ഉന്നതിയിലെ മൂപ്പന്‍ ശേഖരന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page