തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിച്ചു, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവില വര്‍ധനിക്കുന്നത്. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയുമാണ് കൂടിയത്. ഇന്നത്തെ വര്‍ധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാല് തവണയായി എട്ടു രൂപയാണ് വര്‍ധിച്ചത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി.
മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി. രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് ഇന്ധനവില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.







