ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കക്കാടംപൊയില്‍ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. റെനോള്‍ട്ട് ഡസ്റ്റര്‍ മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

മുന്‍വശത്ത് നിന്നു പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പുറത്തിറങ്ങുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം അഗ്‌നിരക്ഷാ നിലയം ജീവനക്കാര്‍ തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page