6 കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍; ഇരുവരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

കൊച്ചി: ആറുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ സഹോദരങ്ങളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. നഗരത്തില്‍ ലഹരിമരുന്ന് വ്യാപനം തടയാന്‍ പൊലീസ് നടത്തുന്ന ശക്തമായ പരിശോധനകള്‍ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാന്‍ എസ്.കെ (23) എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന് വില്‍പ്പനയെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള വാടക വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.

പരിശോധനയില്‍ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് ഇതെന്ന് പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണോ ഇവര്‍ എന്ന് പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page