കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് 25കാരനായ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം ചിതറ ഐരകുഴി സ്വദേശി അബിന്‍ കൃഷ്ണ(25) ആണ് മരിച്ചത്. കടയ്ക്കലില്‍ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.







