വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്ക് പയ്യന്നൂരില്‍ ഉജ്വലസ്വീകരണം

പയ്യന്നൂര്‍: സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇതിഹാസ വിജയം നേടി, എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് ആദ്യമായി പയ്യന്നൂരില്‍ എത്തിയ വി കുഞ്ഞികൃഷ്ണന് ഉജ്വലസ്വീകരണം. ഇന്ന് (ശനി) രാവിലെയാണ് അദ്ദേഹം പയ്യന്നൂരില്‍ ട്രെയിന്‍ ഇറങ്ങിയത്.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന് യുഡിഎഫ് നേതാക്കളായ എസ്എ ഷുക്കൂര്‍ ഹാജി, കെ. ജയരാജ്, ഡി.കെ ഗോപിനാഥ്, സി സജിത്ത്‌ലാല്‍, വി.പി സുഭാഷ്, കെ.കെ ഫല്‍ഗുണന്‍, കെ കെ അഷ്‌റഫ് നേതൃത്വം നല്‍കി.
സിപിഎമ്മിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഉരുക്കുകോട്ടകളില്‍ ഒന്നായ തൃക്കരിപ്പൂര്‍ മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടത് പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണെന്നു സിപിഎമ്മിന്റെ വിവിധ ഘടകങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍നടന്ന കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിലും തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
ഇതിനിടയിലാണ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് എത്തിയ വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page