12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നനും കുടുംബത്തിനും

കൊല്ലം: 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നനും കുടുംബത്തിനും. കരുനാഗപ്പള്ളിയിലെ അമ്മ ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ലോട്ടറി കച്ചവടം നടത്തുകയാണ് പൊന്നനും കുടുംബവും. വിനോദാണ് പൊന്നന്റെ മകന്‍. വിനോദ് അവാഹിതനാണ്.

ഇവര്‍ വിറ്റ ലോട്ടറിക്ക് നേരത്തെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഒരു ബംപര്‍ സമ്മാനം ലഭിക്കുന്നതെന്ന് കുടുംബം പറഞ്ഞു. കടബാധ്യതകള്‍ ഉണ്ടെന്ന് പറഞ്ഞ പൊന്നന്‍ അത് വീട്ടണമെന്ന് പറഞ്ഞു. മറ്റ് കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി അടിച്ചതില്‍ സന്തോഷം, പ്രതീക്ഷിക്കാതെ എത്തിയ ഭാഗ്യമാണെന്നും പൊന്നനും കുടുംബവും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page