രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ കൂടുന്നത് ഇത് മൂന്നാമത്തെ തവണ

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപ കൂടി. ഡീസല്‍ വില കൊച്ചിയില്‍ 99.54 ആയി.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ വില 91.58 രൂപയില്‍ നിന്ന് 92.49 രൂപയിലെത്തി. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും നാലു രൂപയിലേറെയാണ് ഇതുവരെ കൂടിയത്.

ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വര്‍ധന. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയതാണ് വില വര്‍ധനയ്ക്ക് കാരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page