നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്നുപറന്നു; വീടിന്റെ 120 ഓടുകള്‍ തകര്‍ന്നതായി പരാതി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ 120 ഓടുകള്‍ തകര്‍ന്നതായി പരാതി. പെരുമ്പാവൂര്‍ ഒക്കല്‍ നമ്പിള്ളി കവലയിലെ മാണിക്കത്താന്‍ എം.വി ജോയിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനായി വിമാനം ഈ മേഖലക്ക് മുകളിലൂടെ താഴ്ന്ന് പറന്നതാണ് ഓടുകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുന്‍പും പ്രദേശത്ത് സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയ്ക്കും മുന്‍പ് ഇത്തരത്തില്‍ മൂന്ന് തവണ നാശനഷ്ടമുണ്ടായിട്ടുണ്ട്. സിയാലില്‍ പരാതി നല്‍കിയിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page