കളിക്കുന്നതിനിടെ അലൂമിനിയം കലത്തിനുള്ളില്‍ തല കുടുങ്ങി; ഒന്നര വയസുകാരന് ഫയര്‍ ഫോഴ്‌സ് രക്ഷകരായി

മലപ്പുറം: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസുകാരന് ഫയര്‍ ഫോഴ്‌സ് രക്ഷകരായി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കലത്തില്‍ നിന്ന് കുട്ടിയുടെ തല പുറത്തെടുക്കാന്‍ വീട്ടുകാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഏറെ നേരം തല പുറത്തെടുക്കാനാകാതെ വന്നതോടെ കുട്ടി കരയാനും തുടങ്ങിയിരുന്നു. എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായ വീട്ടുകാര്‍ ഒടുവില്‍ ഫയര്‍ ഫോഴ്‌സിനെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവാലിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page