കാര്‍ റോഡരികിലെ കോണ്‍ക്രീറ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കാര്‍ റോഡരികിലെ കോണ്‍ക്രീറ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പൊതുമാതുറയില്‍ ഇന്ന് രാവിലെയാണ് അപകടം. ഉടന്‍ തന്നെ അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും പരിസരവാസികളും ചേര്‍ന്ന് വാഹനം ഉയര്‍ത്തി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. വാഹനത്തിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

റോഡരികില്‍ അശാസ്ത്രീയമായി കോണ്‍ക്രീറ്റ് നിര്‍മിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവിടെ പതിവായി അപകടം സംഭവിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page