ഒറ്റപ്പാലം: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാലറ്റു. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടം. ഏറെനേരം തിരഞ്ഞാണ് ട്രാക്കില്‍ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. തുടര്‍ന്ന് മുറിഞ്ഞ കാലുമായി പരിക്കേറ്റയാളെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
യാത്രക്കാരന്റെ കാല്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ നടന്നതായാണ് വിവരം. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വെ പൊലീസ് അറിയിച്ചു.







