യു.ഡി.എഫ് നേടിയ മഹാവിജയം; കെ.സി വേണുഗോപാലിന് നന്ദി: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് നേടിയ മഹാവിജയത്തിന് കെ.സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് രാഹുല്‍ നന്ദി അറിയിച്ചത്. കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിനുവേണ്ടി പോരാടി, അവരുടെ ശബ്ദമായിരിക്കും അതിനെ നയിക്കുക, എന്നും രാഹുല്‍ പറഞ്ഞു. ഓരോ കേരളീയന്റെയും ശബ്ദമായി മാറുന്ന വി.ഡി സതീശനും മുഴുവന്‍ മന്ത്രിസഭയ്ക്കും രാഹുല്‍ ഗാന്ധി അഭിനന്ദനങ്ങള്‍ അറിയിച്ചു. പ്രചാരണ വേളയില്‍ അക്ഷീണം ത്യാഗം ചെയ്ത ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും ഡിജിറ്റല്‍ യോദ്ധാവിനും അവകാശപ്പെട്ടതാണ് ഈ വിജയം എന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മറ്റ് പ്രമുഖ ദേശീയ നേതാക്കളും പങ്കെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page