വയനാട്: കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പഴയ വൈത്തിരിയില്‍ ഇന്ന് രാവിലെയാണ് അപകടം. ഓട്ടോഡ്രൈവര്‍ ചീരാല്‍ പഴൂര്‍ മുച്ചിയില്‍ നാരായണന്‍ (44), ഭാര്യ ഷിജി (40), മകന്‍ അമന്‍ (16) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നല്‍ ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. നാരായണന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഷിജിയും അമനും മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







