ഉത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തുണ്ടായിരുന്ന 3 പേരെയും സുരക്ഷിതമായി താഴെയിറക്കി

മലപ്പുറം: ഉത്സവത്തിനിടെ ആന ഇടഞ്ഞു. മലപ്പുറം അങ്ങാടിപ്പുറം എറന്തോട് മീന്‍കുളത്തിക്കാവ് ക്ഷേത്രത്തിലാണ് അപകടം. മൂന്ന് ആനകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നടുവിലുണ്ടായിരുന്ന ആനയാണ് ഇടഞ്ഞത്. സംഭവ സമയത്ത് മൂന്നുപേര്‍ ആനപ്പുറത്ത് ഉണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇവരെ സുരക്ഷിതരായി താഴെ ഇറക്കി. ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page