കുടുംബവഴക്ക് പരിഹരിക്കാന്‍ എത്തിയ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുടുംബവഴക്ക് പരിഹരിക്കാന്‍ എത്തിയ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം വികാസ് ഭവന്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അന്‍സാറിനാണ് കുത്തേറ്റത്. ആക്രമണത്തില്‍ ചെവിക്ക് പരിക്കേറ്റ അന്‍സാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അയല്‍വാസിയായ പൊലീസുകാരന്റെ വീട്ടിലെ കുടുംബവഴക്ക് പരിഹരിക്കാന്‍ എത്തിയതായിരുന്നു അന്‍സാര്‍ എന്ന് പറയുന്നു. അനീഷ് വീട്ടില്‍ വഴക്കുണ്ടാക്കുന്നുവെന്ന് 112-ല്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്‍സാര്‍ സ്ഥലത്തെത്തിയത്.
കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ പ്രകോപിതനായ അനീഷ് അന്‍സാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page