മാതാവില്ലാത്ത സമയത്ത് വീട്ടിലെത്തി 13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; മധ്യവയസ്‌കന്‍ പിടിയില്‍

കോഴിക്കോട്: മാതാവില്ലാത്ത സമയത്ത് വീട്ടിലെത്തി 13കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മണാശ്ശേരി പെരിങ്ങാട്ട് വിജു(48)വിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക വൈകല്യമുള്ള പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത്. പിതാവില്‍ നിന്നു ദേഹോപദ്രവം ഏല്‍ക്കാന്‍ തുടങ്ങിയതോടെ ഇവര്‍ വാടക വീട്ടിലേക്ക് താമസം മാറി.

ഇതറിഞ്ഞ വിജു കഴിഞ്ഞ ദിവസം ഇവര്‍ താമസിക്കുന്ന വീട്ടിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു ഇയാള്‍ അവിടെ എത്തിയത്. കുട്ടി ബഹളം വച്ചതോടെ വിജു ഓടിരക്ഷപ്പെട്ടു. പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ വിജുവിനെ ആലിന്‍ ചുവട് എന്ന സ്ഥലത്തുവച്ചാണ് പൊലീസ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page