ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടി ; പിടിയിലായി

കോഴിക്കോട് : ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി പണം തട്ടിയ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിയാട്ടൂരിലെ അബ്ബാസ് അലി (48) യാണ് പോലീസ് വലയിൽ കുടുങ്ങിയത്. കൽപ്പറ്റ ബീവറേജസിനടുത്തെ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കൈക്കലാക്കി സ്കൂട്ടറിൽ സ്ഥലം വിട്ട ഇയാളെ ലക്കിടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഭാഗ്യക്കുറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റിയശേഷം മറ്റൊരു അക്കം ഒട്ടിച്ചായിരുന്നു തട്ടിപ്പ് .

പെട്രോൾ – ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്തു പെട്രോൾ – ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിനു മൂന്നു രൂപയാണു വർദ്ധിപ്പിച്ചതു്. പുതിയനിരക്ക് ഇന്ന് നിലവിൽ വരും. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.26 രൂപയുമാണ് ഇന്നുമുതൽ വില. ഇറാൻ -അമേരിക്കൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ പെട്രോളിന് ഉണ്ടായ വില വർധനവാണ് ഇന്ത്യയിലും വിലവർധനവ് അനിവാര്യമാക്കിയത്. യുദ്ധം നീണ്ടുപോകുന്നതിനാൽ വിലക്കയറ്റം ഇനിയും പിടിച്ചുനിർത്താനാവാത്ത സാഹചര്യത്തിലാണ് വില വർധന. ഇന്ത്യയ്ക്ക് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.

എസ്എസ്എൽസി പരീക്ഷാഫലം : പ്രഖ്യാപനം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഫല പ്രഖ്യാപനം നടത്തുക. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്. എസ്.എൽ.സി.(ഹിയറിംഗ് ഇംപേർഡ്) പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും . പരീക്ഷാഫലംhttp://kbpc.kerala.gov.in, http://results.digilocker.gov.in, http://sslexam.kerala.gov.in,http://results. kite. kerala. govt.in, www.prd.kerala.gov.in,കേരള മൊബൈൽ ആപ്പ് ,കേരള സ്റ്റേറ്റ് ഐ ടി മിഷൻ -9188619958 വാട്സ് ആപ്പ് നമ്പർ എന്നിവയിൽ ലഭിക്കും.

​ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ചൈനീസ് കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വെടിനിർത്തൽ കരാറുകൾ ലംഘിക്കപ്പെടുന്നതായും കടലിടുക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതായും വാർത്തകൾ വരുന്നു. ​ട്രംപ് – ഷി ജിൻപിംഗ് ചർച്ച: ഇറാൻ വിഷയം ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തി. ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കണമെന്ന് ഇരുനേതാക്കളും ധാരണയിലെത്തി. ​ഇസ്രായേൽ – ലെബനൻ സമാധാന ചർച്ചകൾ: വാഷിംഗ്ടണിൽ …