കാസര്‍കോട്, കസബ കടപ്പുറത്ത് ഇടിമിന്നലേറ്റ് ഫ്രിഡ്ജിനു തീപിടിച്ചു; വീട് ഭാഗികമായി കത്തി നശിച്ചു

കാസര്‍കോട്: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു. കാസര്‍കോട്, കസബ കടപ്പുറത്തെ മീനാക്ഷിയുടെ വീടാണ് കത്തി നശിച്ചത്.
ശക്തമായ മിന്നലിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫ്രിഡ്ജി നാണ് ആദ്യം തീപിടിച്ചത്. ഫ്രിഡ്ജില്‍ നിന്നു സമീപത്തുണ്ടായിരുന്ന ടിവി, ഫാന്‍, കിടക്ക, തുണിത്തരങ്ങള്‍ എന്നിവിടങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നു പറയുന്നു. തീ പടരുന്നത് കണ്ടയുടന്‍ മീനാക്ഷി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ സണ്ണി ഉമ്മാനുവലിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page