കാറിലെത്തിയ സംഘം പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു

പാലക്കാട്: കാറിലെത്തിയ സംഘം പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു. പാലക്കാട് അകത്തേതറയില്‍ ഇന്ന് രാവിലെയാണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ സമീപമെത്തി കാറിലുണ്ടായിരുന്നവര്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ മോഷണം പോയ മാല സ്വര്‍ണമായിരുന്നില്ലെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നിരുന്നാലും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിലെത്തുന്ന മോഷണ സംഘം ഇത്തരത്തില്‍ പല സ്ഥലങ്ങളിലും കറങ്ങി നടക്കുന്നുണ്ടാമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page