കുണ്ടും കുഴിയുമായി നായക്സ് റോഡ്; ഗതാഗതക്കുരുക്കും പതിവ്

കാസർകോട്: എംജി റോഡിനെയും,ബാങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നായക്സ് റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുവെന്ന് പരാതി.

ബാങ്ക് റോഡിൽ നിന്ന് നായക് സ് റോഡിലേക്ക് കയറുമ്പോൾ സിനിമാ തിയേറ്റർ വരെ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. നായക്സ് റോഡിൽനിന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിന്റെ സമീപത്തായി ഡ്രൈനേജിന് സ്ലാബ് ഇല്ലാത്തതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.

ബാങ്ക് റോഡിൽ നിന്ന് നായക്സ് റോഡിൽ കയറുന്ന ഭാഗം മുതൽ പ്രസ്തുത റോഡ് അവസാനിക്കുന്ന ചന്ദ്രഗിരി ജംഗ്ഷൻ വരെ റോഡിന് വീതി കൂട്ടുകയും,ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുകയും, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുനിസിപ്പൽ കമ്മിറ്റി നഗരസഭാ അധ്യക്ഷ ഷാഹിന സലീമിന് നിവേദനവും നൽകിയിരുന്നു. മഴക്കാലം ആരംഭിച്ചാൽ ഗതാഗത ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രസ്തുത റോഡ് പരിസരത്തുള്ളവ്യാപാരികൾ.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

ഒരിക്കലും ശരിയാക്കൂല….

RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page